മുക്കം: പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർ പിടിയില്‍. ഒൻപതാം ക്ളാസ് വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്.
സംഭവത്തില്‍ കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറ മൂട്ടോളി സ്വദേശി രവി(56)യെ തിരുവമ്ബാടി പൊലീസ് അറസ്റ്റ് ചെയ്തു.
മുക്കത്തെ ഓട്ടോ ഡ്രൈവറാണ് പ്രതി. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. വിദ്യാർത്ഥി പ്രതിയുടെ ഓട്ടോയിലാണ് തിരുവമ്ബാടിയില്‍ ട്യൂഷൻസെന്ററിലേക്ക് പോയതെന്നാണ് വിവരം. എന്നാല്‍ തിരുവമ്ബാടി എസ്റ്റിമേറ്റ് റോഡില്‍ എത്തിയപ്പോള്‍ ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










