മലപ്പുറം: പി.വി.അൻവർ എംഎൽഎയ്ക്ക് ആക്സിസ് ബാങ്ക് ജപ്തി നോട്ടീസ് അയച്ചു. വായ്പ തിരിച്ചടയ്ക്കാത്തതിനാൽ 1.14 കോടി. ജപ്തി നടപടികളെക്കുറിച്ച് ബാങ്ക് പത്രക്കുറിപ്പ് ഇറക്കി. അതിനിടെ, മലപ്പുറം ചീങ്കണ്ണിപ്പാലയിൽ അൻവറിന്റെ ഭാര്യാപിതാവിന്റെ വസതിയിൽ അനുമതിയില്ലാതെ നിർമിച്ച റോപ്പ് വേ പൊളിക്കുന്നത് ഇന്നും തുടരും.
റോപ് വേയും റോപ് വേ ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് തുണുകളുമാണ് പൊളിച്ചു നീക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുളള ഓംബുഡ്സ്മാന്റെ നിര്‍ദ്ദേശാനുസരണമാണ് നടപടി. ഊർങ്ങാട്ടിരി പഞ്ചായത്ത് 1,47000 രൂപ ചെലവിട്ടാണ് ഈ പ്രവൃത്തി ചെയ്യുന്നത്. അനുമതിയില്ലാതെ നിർമിച്ച റോപ് വേ 10 ദിവസത്തിനകം പൊളിച്ചു നീക്കാനാകുമെന്നാണ് പഞ്ചായത്തിന്റെ കണക്കുകൂട്ടൽ.ഒരു റോപ് വേ പോയാൽ രോമം പോകുന്നത് പോലെയെന്നായിരുന്നു പി വി അൻവർ ഇന്നലെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.