കുഞ്ഞുങ്ങൾക്ക് വിശപ്പ് ശമിപ്പിക്കുന്നതിനായി കടകളിൽ നിന്ന് ഭക്ഷണം വാങ്ങാൻ അമ്മമാർക്ക് താൽപ്പര്യമുണ്ട്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ബേബി ഫുഡ് നല്ലതല്ലെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ, ബേബി ഫുഡ്ൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് കുഞ്ഞുങ്ങളിൽ മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും.
ബേബിഫുഡ് നൽകുമ്പോൾ ചില കുഞ്ഞുങ്ങൾക്ക് അലർജിയും ദഹന പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കുഞ്ഞുങ്ങൾക്ക് സ്ഥിരമായി ബേബിഫുഡ് നൽകുന്നതിനാൽ കുഞ്ഞുങ്ങൾക്ക് ചോറിനോടും പച്ചക്കറികളും താൽപ്പര്യമില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. ഇന്ന് സ്റ്റോറിൽ കിട്ടുന്ന ബേബി ഫുഡിലും കൃത്രിമമായി സംസ്കരിച്ച മധുരച്ചേരുവകളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
തുടക്കം മുതൽ നാവിൽ ഈ കൃത്രിമ രുചി പരിചിതരായ കുഞ്ഞുങ്ങൾക്ക് മസാലയും പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളോടും താൽപര്യം നഷ്ടപ്പെടും. ബേബി ഫുഡ് കഴിക്കുന്ന കുഞ്ഞുങ്ങൾക്ക് ഭാവിയിൽ പ്രമേഹവും അമിതവണ്ണവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ആറുമാസം വരെയുള്ള കുഞ്ഞുങ്ങൾക്ക് മുലയൂട്ടണമെന്നും ഡോക്ടർ പറയുന്നു. ആറുമാസം മുമ്പ് പരസ്യങ്ങളിൽ കാണുന്ന മധുരം അടങ്ങിയ ഭക്ഷണങ്ങൾ കുഞ്ഞുങ്ങൾക്ക് പരമാവധി നൽകാതിരിക്കുന്നതാണ് നല്ലതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.