ചൊവ്വാഴ്ച ക്യാമ്ബ് നൗവില്‍ നടന്ന ഗ്രൂപ്പ് ജി ഓപ്പണറില്‍ ഹംഗേറിയന്‍ ടീമായ ഫെറന്ക്വാരോസിനെതിരെ 5-1ന് ജയിക്കാന്‍ 10 അംഗ ബാഴ്സലോണയെ നയിച്ച ലയണല്‍ മെസ്സി തുടര്‍ച്ചയായ 16 ചാമ്ബ്യന്‍സ് ലീഗ് സീസണുകളില്‍ ഗോള്‍ നേടിയ ആദ്യ കളിക്കാരനായി.കരിയറിലെ 116-ാമത്തെ ഗോളിനായി ആദ്യ പകുതിയില്‍ പെനാല്‍റ്റി സ്പോട്ടില്‍ നിന്ന് മെസ്സി വലയിലെത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫിലിപ്പ് കുട്ടിഞ്ഞോ മറ്റൊരു ഗോള്‍ നേടി. എന്നാല്‍ ടോക്മാക് ങ്യുനെ ഫൌള് ചെയ്തതിന് ബാഴ്സ ഡിഫെന്‍ഡര്‍ ജെറാര്‍ഡ് പിക്ക്വെ റെഡ് കാര്‍ഡ് കണ്ട് പുറത്തായി, സന്ദര്‍ശകര്‍ക്ക് വേണ്ടി ഇഗോര്‍ ഖരതിന് പെനാല്‍റ്റിയില്‍ നിന്ന് ഗോള്‍ നേടി. അതിനു ശേഷം പെഡ്രി,ഉസ്മാന് ഡെംബേലെ എന്നിവരുടെ ഗോളിന്റെ കൂടി പിന്‍ബലത്തില്‍ ബാഴ്സ 5-1 നു മല്‍സരം വിജയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.