തിരുവനന്തപുരം ബാർട്ടൺ ഹില്ലില്‍ ഓട്ടോ ഡ്രൈവർ അനിൽ കുമാറിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം.2019 മാർച്ച് 24 ന് രാത്രിയാണ് ഓട്ടോ ഡ്രൈവർ അനിൽ കുമാറിനെ പ്രതികൾ കൊലപ്പെടുത്തിയത്. വ്യക്തിപരമായ ശത്രുതയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് കേസ്. ജീവൻ എന്ന വിഷ്ണു, മനോജ് എന്നീ പ്രതികൾക്കാണ് ശിക്ഷ. ഒന്നാം പ്രതി ജീവൻ 15 കൊല്ലത്തേക്ക് പരോൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് അർഹൻ അല്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. കൂടാതെ കൊല്ലപ്പെട്ട അനിൽ കുമാറിന്റെ ഭാര്യക്ക് നഷ്ടപരിഹാരം നൽകുവാൻ കോടതി സർക്കാരിന് നിർദേശം നൽകി.അതെ സമയം വിചാരണ വേളയിൽ കൂറുമാറിയ എട്ട് സാക്ഷികൾക്ക് എതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയുവാനും കോടതി നിർദേശിച്ചു. നേരത്തെ കേസിലെ മുന്നും, നാലും പ്രതികളായ മേരി രാജൻ, രാജേഷ് എന്നിവരെ തെളിവുകളുടെ അഭാവത്താൽ കോടതി വെറുതെ വിട്ടിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









