കണ്ണൂർ: കെ-റെയിൽ സർവേയുമായി ബന്ധപ്പെട്ട് ഇന്നലെ കണ്ണൂരിലുണ്ടായ സംഭവങ്ങൾ സ്വാഭാവിക പ്രതികരണം മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കല്ലുകൾ നീക്കാൻ രാഷ്ട്രീയമായി തീരുമാനിച്ചിരിക്കുകയാണ് ബിജെപിയും കോൺഗ്രസും. സ്വാഭാവികമായും അതിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും. തല്ല് ഒന്നിനും പരിഹാരമല്ല. എന്നാൽ യു.ഡി.എഫും ബി.ജെ.പിയും തല്ലാനുള്ള സാഹചര്യം ഒരുക്കരുതെന്നും കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട സംവാദത്തിന് ആരെ വേണമെന്ന് തീരുമാനിക്കേണ്ടത് സി.പി.എമ്മല്ല കെ-റെയിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആരാണ് ജോസഫ് സി മാത്യു? തന്നെ ഉൾപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത് കെ-റെയിലാണെന്നും കോടിയേരി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.