ആലപ്പുഴ അരൂർ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തില്‍ മോഷണം. മോഷണത്തിന് മുൻപ് ക്ഷേത്രത്തില്‍ തൊഴുത് വണങ്ങിയ ശേഷമാണ് കള്ളൻ മോഷണം നടത്തിയത്. തിരുവാഭരണം, കിരീടം, സ്വർണക്കൂട് എന്നിവ മോഷണം പോയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. 10 പവന്റെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മുണ്ടും ഷർട്ടും ധരിച്ച് മുഖംമൂടിയുമിട്ടാണ് ദൃശ്യങ്ങളിൽ കള്ളനെ കാണാനാകുന്നത്. തുടർന്ന് ശ്രീകോവിലിന് അകത്ത് കയറി മോഷണം നടത്തുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









