സുഗന്ധവ്യഞ്ജനങ്ങളിൽ കടുത്തഗന്ധമുളള ഒന്നാണ് ഗ്രാമ്പൂ. ഉണങ്ങിയ പൂമൊട്ടാണ് ഗ്രാമ്പൂ. നിരവധി ആരോഗ്യഗുണങ്ങളുള്ള, ഇത് പാചകത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കറികൾക്ക് രൂചിയും ഗന്ധവും ഏകുന്ന ഗ്രാമ്പൂ. ദിവസവും ചവയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശ്വാസത്തെ ഫ്രഷ് ആക്കുന്നതോടൊപ്പം ദഹനത്തിനും സഹായകമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്രാമ്പൂ സഹായിക്കും. ഗ്രാമ്പൂവിലടങ്ങിയ യൂജെനോൾ എന്ന സംയുക്തമാണ് ഗുണങ്ങളേകുന്നത്.വളരെ കുറച്ചെണ്ണമേ ഗ്രാമ്പൂ നമ്മൾ ഉപയോഗിക്കൂ. എങ്കിലും അവയിൽ നിരവധി പോഷകങ്ങളുണ്ട്. ഒരു ടീ സ്‌പൂൺ ഗ്രാമ്പൂവിൽ ഭക്ഷ്യനാരുകൾ, വൈറ്റമിൻ കെ, ദിവസവും ആവശ്യമുള്ളതിന്റെ 55 ശതമാനം മാംഗനീസ് എന്നിവയുണ്ട്. എല്ലുകളുടെ ആരോഗ്യത്തിനും ഉപാപചയ പ്രവർത്തനങ്ങൾക്കും മാംഗനീസ് സഹായിക്കും. ഗ്രാമ്പൂവിൽ ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം എന്നിവയും ചെറിയ അളവിൽ മറ്റ് ധാതുകളും ഉണ്ട്. നിരവധി ഗുണങ്ങളുള്ള യൂജെനോൾ എന്ന സംയുക്തം ഗ്രാമ്പൂവിൽ ധാരാളമുണ്ട്.
ഒരു ഗ്രാമ്പൂ ദിവസവും ചവയ്ക്കുന്നത് വഴി ആന്റിഓക്‌സിഡന്റുകളും മൈക്രോനൂട്രിയന്റുകളും ശരീരത്തിലെത്തും.ശരീരത്തിലെ ഉപദ്രവകാരികളായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ധാരാളം ആന്റി ഓക്‌സിഡന്റുകൾ ഗ്രാമ്പൂവിലുണ്ട്. ഗ്രാമ്പൂവിലടങ്ങിയ യൂജെനോൾ, ഓക്സീകരണ സമ്മർദ്ദം കുറയ്ക്കും. ഗ്രാമ്പൂവിലടങ്ങിയ ഫ്ലേവനോയ്‌ഡുകളും ഫിനോലിക് സംയുക്തങ്ങളും ആരോഗ്യഗുണങ്ങളേകും. ഒന്നോ രണ്ടോ ഗ്രാമ്പൂ ദിവസവും ചവയ്ക്കുന്നത് വഴി ശരീരത്തിന്റെ പ്രതിരോധസംവിധാനം മെച്ചപ്പെടും കോശനാശം,പ്രായമാകൽ, രോഗങ്ങൾ, ഹൃദ്രോഗം, ചില കാൻസറുകൾ ഇവയെ എല്ലാം പ്രതിരോധിക്കാൻ ഗ്രാമ്പൂ സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










