ആരോഗ്യഗുണങ്ങൾ ഏറെയുള്ള പഴങ്ങളിലൊന്നാണ് മാതളം. രണ്ടു മുതൽ മൂന്നാഴ്ച വരെ തുടർച്ചയായി ചെറിയ ഒരു ബൗൾ മാതളം കഴിച്ചാൽ ചർമത്തിന് തിളക്കം കൂടുന്നതായി കാണാം. ക്ഷീണം അകറ്റാനും ഇത് സഹായിക്കും. ചെറിയ കാലം കൊണ്ട് ചർമത്തിലുണ്ടാകുന്ന വരകളും മറ്റും പൂർണമായും മാറില്ല എങ്കിലും നിറത്തിലും ചർമത്തിന്റെ തിളക്കത്തിലും മാറ്റം ഉണ്ടാകുന്നതായി കാണാം. മാതളം കഴിക്കുന്നതിനൊപ്പം ഒരു ഗ്ലാസ് വെള്ളം കൂടി കുടിക്കുന്നതും ചർമത്തില് ജലാംശം നിലനിർത്താൻ സഹായിക്കും.
മാതളക്കുരുവിൽ നാരുകൾ (fibre) ധാരാളമുണ്ട്. ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതുകൊണ്ടു തന്നെ ഉദരാരോഗ്യം മെച്ചപ്പെടുത്താൻ മാതളത്തിനു കഴിയും. 21 ദിവസത്തിനുള്ളിൽത്തന്നെ ദഹനം സുഗമമാകും. വയറു കമ്പിക്കുന്നത് (bloating) കുറയും. ചെറിയ ഒരു ബൗൾ മാതളം കഴിച്ചാൽ ആന്റിഓക്സിഡന്റുകൾ ഉള്ളതിനാൽ ഉദരാരോഗ്യം മെച്ചപ്പെടും. മാതളത്തിലടങ്ങിയ പോളിഫിനോളുകൾ സിസ്റ്റോളിക് രക്തസമ്മർദം കുറയ്ക്കുകയും ഹൃദയധമനികളുടെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യും. മൂന്നാഴ്ചയ്ക്കു ശേഷം രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുകയും രക്തചംക്രമണം സുഗമമാകുകയും ചെയ്യും. രക്താതിമർദം അഥവാ ഹൈപ്പർെടൻഷൻ ഉള്ളവർ ദിവസവും മാതളം കഴിക്കുന്നത് ഹൃദയാരോഗ്യം െമച്ചപ്പെടുത്തും. രക്തസമ്മർദത്തിനുള്ള മരുന്നു കഴിക്കുന്നവർ വൈദ്യോപദേശം തേടിയശേഷം മാത്രം ഇത് ശീലമാക്കാം. വ്യായാമശേഷം വേഗത്തിൽ ക്ഷീണമകറ്റും മാതളം പതിവായി കഴിക്കുന്നത് വ്യായാമശേഷം വളരെ വേഗത്തിൽ പൂർവസ്ഥിതിയിലെത്താനും പേശിവേദന കുറയ്ക്കാനും സഹായിക്കും. വർക്കൗട്ട് ചെയ്യുന്ന ആളാണ് എങ്കിൽ 21 ദിവസം തുടർച്ചയായി മാതളം കഴിച്ചാൽ വർക്കൗട്ടിനുശേഷമുള്ള വേദന കുറയും. ഇതോടൊപ്പം നന്നായി ഉറങ്ങാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










