വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. അയേണ്‍, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയവ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരി പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ഇവയുടെ ഗുണങ്ങളെ കൂട്ടാം. ഉണക്കമുന്തിരി പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ദഹനം മെച്ചപ്പെടുത്താന്നും നാരുകളാല്‍ സമ്പന്നമായ ഉണക്കമുന്തിരി പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഉണക്കമുന്തിരി പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് കൊളസ്‍ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
എല്ലുകളുടെ ആരോഗ്യംകാത്സ്യം, വിറ്റാമിന്‍ ഡി, അയേണ്‍ എന്നിവയാല്‍ സമ്പന്നമായതിനാല്‍ ഉണക്കമുന്തിരി പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.ശരീരഭാരം കുറയ്ക്കാന്‍ ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും ഉണക്കമുന്തിരി പാലില്‍ കുതിര്‍ത്ത് കഴിക്കാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










