കാബൂള്‍ വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം അവസാനത്തേതായിരിക്കില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നല്കി.കാബൂൾ എയർപോർട്ടിൽ ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നുണ്ടെന്നും അടുത്ത 24-36 മണിക്കൂറിനുള്ളിൽ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ശനിയാഴ്ച പ്രസ്താവന ഇറക്കി. ആക്രമണം നേരിടാന്‍ സൈന്യത്തിന് നിര്‍ദേശം നല്കിയ ബൈഡന് ഐ എസിനെതിരായ തിരിച്ചടി തുടരുമെന്നും വ്യക്തമാക്കി.
വ്യാഴാഴ്ചത്തെ വിമാനത്താവള ആക്രമണത്തില്‍ പങ്കാളികളായ രണ്ട് ഐ എസുകാര്‍ നന്‍ഗര്‍ പ്രവിശ്യയില്‍ നടത്തിയ ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് പെന്റഗണ്‍ അവകാശപ്പെട്ടു. ഇതിനിടെ അവസാന ബ്രിട്ടീഷ് സൈനിക വിമാനവും കാബൂള്‍ വിട്ടതായി ബ്രിട്ടീഷ് പ്രതിരോധ വകുപ്പ് അറിയിച്ചു. ബ്രിട്ടന് 15000 പേരെ ഒഴിപ്പിച്ചുവെന്നാണ് കണക്കുകള്‍. 20 വര്‍ഷത്തിനിടെ അഫ്ഗാനില്‍ 450 ബ്രിട്ടീഷ് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ . വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി അഫ്ഗാന് സാഹചര്യം ചര്‍ച്ച ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.