വയനാട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ 18 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പാണ്ടിക്കാട് സ്വദേശി കുന്നുമ്മൽ മുഹമ്മദ് മുബഷീറിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇന്നോവ കാറിന്റെ ബോണറ്റിനുള്ളിലും കാറിനുള്ളിലും 7 പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യൂറോ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം പരിശോധിച്ചത്. പിടികൂടിയ കഞ്ചാവും വാഹനവും സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.