പെരിയ കേസിൽ സർക്കാർ-സിബിഐ ഏറ്റുമുട്ടൽ കേസ് ഡയറി കൈമാറാൻ ക്രൈംബ്രാഞ്ച് തയ്യാറാവുന്നില്ലെന്നു സിബിഐ ആരോപിച്ചു. കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിനാൽ കൈമാറ്റം ചെയ്തിട്ടില്ലെന്ന് സർക്കാർ മറുപടി നൽകി. പെരിയ ഇരട്ട കൊലപാതകക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച് കേസ് ഡയറി കൈമാറാൻ ക്രൈംബ്രാഞ്ച് തയ്യാറല്ലെന്ന് ആരോപിച്ച് സിബിഐ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. കേസ് ഡയറി കണ്ടതിനുശേഷം മാത്രമാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
കേസിന്റെ പ്രത്യേകത കണക്കിലെടുത്ത് കേസ് ഡയറി സൂക്ഷിക്കണമെന്നും സിബിഐ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഹരജി സുപ്രീംകോടതി പരിഗണിക്കുന്നതിനാൽ കേസ് ഡയറി കൈമാറില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇരു പാർട്ടികളുടെയും വാദം കേട്ട ശേഷം കോടതി വിധി മാറ്റി. പ്രാദേശിക സിപിഎം നേതാക്കൾ പ്രതികളായ പെരിയ ഇരട്ട കൊലപാതകക്കേസിൽ 2019 സെപ്റ്റംബർ 30 ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് സിബിഐക്ക് കൈമാറി. ഇതിനെതിരെ 2019 ഒക്ടോബർ 26 ന് സർക്കാർ നൽകിയ അപ്പീലിൽ വാദം പൂർത്തിയായി ഒമ്പതു മാസത്തിന് ശേഷം ഡിവിഷന് ബഞ്ചും സി.ബി.ഐക്ക് കേസ് വിട്ട് ഉത്തരവായിരുന്നു. അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ കേസ് ഡയറി ആവശ്യപ്പെട്ട് 4തവണ സിബിഐ ക്രൈബ്രാഞ്ചിന് കത്ത് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് അറിയിച്ച് സിബിഐ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടിസും നൽകിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.