കൊട്ടിയം : കൊല്ലം കൊട്ടിയത്ത് വൻ മയക്കു മരുന്ന് വേട്ട. ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി ബിഡിഎസ് വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുവള്ളി സ്വദേശി നൗഫലാണ് പിടിയിലായത്. ഇയാളിൽ നിന്നും 72 ഗ്രാം എംഡിഎംഎ അന്വേഷണ സംഘം പിടിച്ചെടുത്തു. കൊല്ലത്തെ മെഡിക്കൽ വിദ്യാത്ഥികൾക്ക് രാസലഹരി എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനിയാണ് നൗഫലെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ പുലർച്ചെ അന്തർ സംസ്ഥാന ബസിൽ ഇയാൾ ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്നുമായി കൊട്ടിയത്തേക്ക് എത്തുമെന്ന് ഡാൻസാഫ് ടീമിന് വിവരം കിട്ടി. ഇതിന്റ അടിസ്ഥാനത്തിൽ പൊലീസ് സംഘം കൊട്ടിയം ജംഗ്ഷനിൽ പ്രതിക്കായി കാത്തു നിന്നു. പുലർച്ചെ നാല് മണിയോടെയാണ് കൊട്ടിയത്ത് ബസ് എത്തിയത്.
ബസിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ പൊലീസ് നൗഫലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു
പരിശോധനയിൽ ഇയാളുടെ ബാഗിനുള്ളിൽ നിന്നാണ് 72 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.