മലപ്പുറം: വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. വാഹനത്തിൽ കടത്തുകയായിരുന്ന നാല് കോടി നാല്‍പ്പതു ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ടയാണിത്. ഇതോടെ ഒരാഴ്ച്ചക്കിടെ മലപ്പുറത്ത് പിടിച്ചെടുത്ത കുഴല്‍പ്പണം ഒമ്പതു കോടിയായി. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് വളാഞ്ചേരിയില്‍ പണം പിടിച്ചത്. വാഹനത്തിൽ രഹസ്യ അറയിൽ ഉണ്ടാക്കിയാണ് പണം ഒളിപ്പിച്ചിരുന്നത്. അഞ്ഞൂറിൻ്റെ നോട്ടുകളാണ് ഏറെയും ഉണ്ടായിരുന്നത്. പണം കൊണ്ടുവന്ന വേങ്ങര സ്വദേശി ഹംസ, കൊളത്തൂർ സ്വദേശി സഹദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









