കോഴിക്കോട്: കോഴിക്കോട് നിന്ന് ഊട്ടിയിലേക്കുള്ള ഹ്രസ്വദൂര പാതയായി ഉപയോഗിക്കുന്ന റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. ഇതുവഴി വരികയായിരുന്ന ബൈക്ക് യാത്രികനാണ് ഗർത്തം കണ്ടത്. ബൈക്കില്‍ വരുന്നതിനിടെ ശ്രദ്ധയില്‍ കുഴി ശ്രദ്ധയില്‍ പെട്ടതുകൊണ്ട് മാത്രം അപകടത്തില്‍പ്പെടാതെ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
മാവൂർ – കോഴിക്കോട് റൂട്ടിൽ തെങ്ങിലക്കടവിന് സമീപം പ്രധാന റോഡിലാണ് വലിയ കുഴി രൂപപ്പെട്ടത്. കാര്യമായ തകരാർ ഇല്ലാത്ത റോഡിലെ കുഴി വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. റോഡിൻ്റെ ഒരു വശത്തുകൂടിയാണ് വാഹനങ്ങൾ ഓടുന്നത്. നേരത്തെ ഇവിടെ രൂപപ്പെട്ട കുഴി അധികൃതർ അടച്ചിരുന്നു.
കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയിൽ റോഡിൽ വെള്ളം കയറിയിരുന്നു. റോഡിൻ്റെ വശങ്ങളിലെ തണ്ണീർത്തടങ്ങളിലേക്ക് വെള്ളം ഒഴുക്കിവിടാൻ രണ്ട് വലിയ കാസ്റ്റ് ഇരുമ്പ് പൈപ്പുകളോടുകൂടിയ കലുങ്കുകൾ സ്ഥാപിച്ചിരുന്നു. കാലപ്പഴക്കത്താൽ ഈ പൈപ്പുകളുടെ മുകൾഭാഗം പൊട്ടി ഗർത്തം രൂപപ്പെട്ടതാകാമെന്നാണ് അധികൃതരുടെ നിഗമനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.