ഡൽഹി: ഇന്ത്യൻ വിമാന യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന ഒരു നിയമം നടപ്പിലാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഒരുങ്ങുന്നു. വിമാന ടിക്കറ്റ് ബുക്കിംഗിൽ ഉൾപ്പെടെ കാര്യമായ മാറ്റങ്ങൾ വരുത്തുന്ന ഒരു നിർണായക നിയമം നടപ്പിലാക്കാൻ ഡിജിസിഎ ഒരുങ്ങുന്നു. ബുക്ക് ചെയ്തതിന് 48 മണിക്കൂറിനുള്ളിൽ ടിക്കറ്റുകൾ സൗജന്യമായി റദ്ദാക്കാനോ മാറ്റാനോ ഈ മാറ്റം അനുവദിക്കും. കൂടാതെ റദ്ദാക്കിയ ടിക്കറ്റുകൾക്ക് വേഗത്തിൽ പണം തിരികെ നൽകുന്നതിനുള്ള വ്യവസ്ഥയും നിയമത്തിലുണ്ടാകുമെന്ന് റിപ്പോർട്ട്. പ്രധാന മാറ്റങ്ങൾ ഉൾക്കൊള്ളുന്ന പുതിയ നിയമത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ഡിജിസിഎ പുറത്തുവിടും..
ബുക്ക് ചെയ്ത ടിക്കറ്റ് 48 മണിക്കൂറിനകം സൗജന്യമായി റദ്ദാക്കുകയോ, മാറ്റം വരുത്തുകയോ ചെയ്യാനാകും എന്നത് വിമാനയാത്രക്കാരെ സംബന്ധിച്ചടുത്തോളം വലിയ ആശ്വാസമാകും. ടിക്കറ്റ് റദ്ദാക്കൽ, മാറ്റം, പണം തിരിച്ചടവ് സംബന്ധിച്ച് പുതിയ നിയമത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









