തിരുവനന്തപുരം: ബൈക്ക് ടെമ്ബോയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ മരിച്ചു. നരുവാമൂട് മുക്കംപാലമൂട് അമ്മാനിമല സ്വദേശി ശരത്ത് (18) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 ന് താന്നിവിളയിലായിരുന്നു അപകടം. ശരത്തും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനീഷും (19) സഞ്ചരിച്ചിരുന്ന ബൈക്ക് ഇടറോഡില്‍നിന്ന് പ്രധാന റോഡിലേക്ക് വരുന്നതിനിടെ ടെമ്ബോയുമായി ഇടിക്കുകയായിരുന്നു.
ശരത്തിനെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിനീഷ് പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.