ബെംഗളുരു: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.)ന്റെ കുരുക്ക്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ രണ്ടാമതും വിളിച്ചുവരുത്തി എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു.
പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണൽ ഓഫീസിൽ ബിനീഷ് കോടിയേരി എത്തിയത്. ഒക്ടോബർ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയിൽ വാങ്ങിയാണ് സോണൽ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. അനൂപ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് ഇ.ഡി.വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരിക്കുന്നത്.
ചോദ്യം ചെയ്യലിനായി അനൂപ്പിനൊപ്പം ഇരിക്കാൻ ബിനീഷിനെ വിളിച്ചെങ്കിലും ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബിനേഷ് വന്നില്ല. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി.അന്വേഷിക്കുന്നത്. ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മിൽ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ ഉറവിടമാണ് ഇ.ഡി.കണ്ടെത്തേണ്ടിയിരിക്കുന്നത്.
അനൂപ് ആവശ്യപ്പെട്ടതനുസരിച്ച് പണം നൽകി ബിനീഷ് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. വിവിധ അക്കൗണ്ടുകളിൽ നിന്ന് 50 ലക്ഷം രൂപ അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നു. ആരാണ് ഇത് നിക്ഷേപിച്ചതെന്ന് അനൂപ്പിന് വ്യക്തമാക്കാനായില്ല. 20 അക്കൗണ്ടുകളിൽ നിന്നുള്ള ബിനീഷ് കോഡിയേരിയുടെ നിർദ്ദേശങ്ങളിൽ നിന്നാണ് പണം വന്നതെന്നും ബിനീഷ് ബെംഗളൂരുവിൽ ബിനാമി ഇടപാട് നടത്തുന്നുണ്ടോയെന്നും ED അന്വേഷിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.