പട്ന: ബീഹാറിലെ പട്നയിൽ കാർഷിക ബില്ലിനെതിരെ ജന അധികാർ പാർട്ടിയുടെ പ്രതിഷേധത്തിനെതിരെ ബിജെപി പ്രവർത്തകരുടെ ഗുണ്ടായിസം. ബിജെപി പ്രവർത്തകർ റാലിയിലേക്ക് ഇരച്ചുകയറി ജെ.എ.പി അനുയായികളെ പൊലീസ് നോക്കിനില്‍ക്കെ അടിച്ചോടിച്ചു. വടികളും ആയുധങ്ങളുമായി ആയുധധാരികളായ ബിജെപി പ്രവർത്തകർ വാഹനങ്ങൾ നശിപ്പിക്കുകയും പ്രതിഷേധക്കാരെ റോഡിൽ മർദ്ദിക്കുകയും ചെയ്തു.
റോഡില്‍ നിര്‍ത്തിയിട്ട ജെ.എ.പിയുടെ വാഹനം തല്ലിതകര്‍ത്തു. പ്രവർത്തകർ രക്ഷപ്പെടാൻ ശ്രമിക്കുകയും റോഡിലൂടെ ഓടിക്കുകയും ചെയ്യുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അക്രമസമയത്ത് പോലീസും നിഷ്ക്രിയമായി കാണപ്പെടുന്നു. റോഡിലെ അക്രമത്തെ തുടര്‍ന്ന് ഗതാഗാതം സ്തംഭിച്ചു.സംഭവത്തില്‍ പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
കാര്‍ഷിക ബില്ലിനെതിരായി ജെ.എ.പി പാട്നയിലെ ബി.ജെ.പി ഓഫീസിലേക്കാണ് റാലി നടത്തിയത്. ജെ.എ.പി പ്രവര്‍ത്തകര്‍ ഓഫീസില്‍ കയറാന്‍ ശ്രമിച്ചതോടെ സംഘടിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് ബി.ജെ.പി പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. അക്രമാസക്തരായ പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ സംഘം ചേര്‍ന്ന് മര്‍ദിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.