തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിച്ച ‘സമരാഗ്നി’ പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തിൽ ദേശീയഗാനം തെറ്റിച്ച് പാടിയ ഡിസിസി അധ്യക്ഷൻ പാലോട് രവിക്കെതിരെ ബിജെപി പോലീസിൽ പരാതി നൽകി. ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവ് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നൽകിയത്.
‘പാലോട് രവി ദേശീയഗാനത്തെ അവഹേളിക്കുന്നതായി മാധ്യമങ്ങളിൽനിന്നും അറിയാൻ സാധിച്ചു. മൈക്ക് സ്റ്റാൻഡിൽ താളംപിടിച്ചും തെറ്റായുമായാണ് ദേശീയഗാനം ആലപിക്കാൻ ആരംഭിച്ചത്. ഇത് ബോധപൂർവ്വമാണെന്നേ കാണുന്നവർക്ക് മനസ്സിലാക്കാൻ സാധിക്കൂ. അതിനാൽ വിഷയം അന്വേഷിച്ച് നടപടി സ്വീകരിക്കരിക്കണം’ എന്നാണ് പരാതിയിൽ പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.