കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ 17 വയസ്സുള്ള പെൺകുട്ടിയടക്കം മൂന്ന് പേർക്കും അവരുടെ അമ്മയ്ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. കൂടാതെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയതിന് പോക്സോ നിയമപ്രകാരം എറണാകുളം സ്വദേശിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നവജാത ശിശുവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഇന്ന് രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ ശുചീകരണ തൊഴിലാളികളാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച 17 വയസ്സുള്ള പെൺകുട്ടിയാണ് കുഞ്ഞിന്റെ അമ്മയെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.