കോഴിക്കോട്: കെ.എസ്.ഇ.ബി കരാർ പ്രകാരമുള്ള വാഹനത്തിന് തീപിടിച്ച് കത്തിനശിച്ചു. കോഴിക്കോട് പയ്യോളി അയനിക്കാട് പള്ളിക്ക് സമീപം ദേശീയ പാതയിലാണ് അപകടമുണ്ടായത്. ബൊലേറോ പിക്കപ്പ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
കോഴിക്കോട്ടിലേക്കുള്ള സർവീസ് റോഡിലാണ് തീപിടുത്തമുണ്ടായത്. ആർക്കും പരിക്കേറ്റില്ല. സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്ന് അഗ്നിശമന ഉപകരണങ്ങൾ എത്തിച്ചാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. വിവരമറിഞ്ഞ് എത്തിയ അഗ്നിശമന സേന തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. വാഹനം കത്തിനശിച്ച നിലയിലാണ്. അപകടകാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










