പാലത്തായി പീഡനക്കേസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെയും അമ്മയുടെയും മൊഴി ബാലാവകാശ സംരക്ഷണ കമ്മീഷൻ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാവിലെ ഒൻപതിന് വീട്ടിലെത്തി കമ്മീഷൻ ചെയർമാൻ കെ വി മനോജ്കുമാറും അംഗം ശ്യാമള ദേവിയും ചേർന്നാണ് പ്രസ്താവന രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ കുടുംബം കമ്മീഷനു മൊഴി നല്‍കിയി ട്ടുണ്ട്.
തുടര്‍ന്ന് തലശ്ശേരി കോടതി ബൈസെന്റീനറി ഹാളില്‍ നടന്ന സിറ്റിങില്‍ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സിഐ മധുസൂധനന്റെയും നേരത്തെ കേസന്വേഷിച്ച പാനൂര്‍ സിഐയായിരുന്ന ടി പി ശ്രീജിത്തിന്റെയും മൊഴിയും കമ്മീഷന്‍ എടുത്തു. ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജനെതിരെ നിസ്സാര വകുപ്പ് ചേര്‍ത്ത് ഭാഗീകമായ കുറ്റ പത്രമായിരുന്നു അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് പത്മരാജന് ജാമ്യവും ജില്ലാ കോടതി നല്‍കിയിരുന്നു. തലശേരി കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ജില്ലാ കോടതി നൽകിയ ജാമ്യം പിന്നീട് മേല്‍കോടതി ശരിവച്ചു. പീഡനത്തിനിരയായ പെൺകുട്ടി ബാലാവകാശ കമ്മീഷന് നൽകിയ പരാതിയെ തുടർന്നാണ് കമ്മീഷൻ മൊഴിയെടുത്തത്. കേസിൽ പ്രതിയായ ബിജെപി നേതാവ് പദ്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ അമ്മ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.