തിരുവനന്തപുരം: അതിഥി തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന പശ്ചിമ ബംഗാൾ സ്വദേശിയെ എക്സൈസ് പിടികൂടി. പശ്ചിമ ബംഗാളിൽ നിന്ന് ബ്രൗൺ ഷുഗറും കഞ്ചാവും കടത്തി തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തിയിരുന്ന രാകേഷ് മണ്ഡലിനെ (23) നെയ്യാറ്റിൻകര എക്സൈസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തും റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതി പിടിയിലായത്.
മുക്കോല പ്രദേശത്തെ അതിഥി തൊഴിലാളികൾക്കിടയിൽ ബ്രൗൺ ഷുഗർ വിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്ന് 18.637 ഗ്രാം ബ്രൗൺ ഷുഗറും 22.15 ഗ്രാം കഞ്ചാവും കണ്ടെടുത്തു. അലുമിനിയം ഫോയിൽ പേപ്പറിൽ കുഴമ്പ് രൂപത്തിൽ ഒതുക്കം ചെയ്ത നിലയിൽ ബ്രൗൺ ഷുഗർ കണ്ടെടുത്തത്. മാർക്കറ്റിൽ 1.50 ലക്ഷം രൂപയോളം മൂല്യമുള്ള ബ്രൗൺഷുകാരും കഞ്ചാവുമാണ് കസ്റ്റഡിയിൽ എടുത്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










