കോഴിക്കോട്: നഗരത്തിലെ ഹോട്ടലിൽ സ്ത്രീകളുടെ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ ദിനാജ്പൂർ ഖുർഖ സ്വദേശി തുഫൈൽ രാജ (20) ആണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒന്നരമാസം മുമ്പാണ് യുവാവ് ഹോട്ടലിൽ ജോലിക്ക് വന്നത്. വൈകിട്ട് ഭർത്താവിനൊപ്പം ഹോട്ടലിലെത്തിയ യുവതി കുളിമുറിയിൽ കയറിയപ്പോഴാണ് ജനലിൽ വെള്ള പേപ്പർ പൊതിഞ്ഞിരിക്കുന്നത് കണ്ടത്. സംശയം തോന്നിയ ആൾ പേപ്പർ തുറന്നപ്പോൾ ഫോൺ ക്യാമറ തുറന്ന നിലയിലായിരുന്നു.
ഫോൺ എടുത്തു വിവരം ഹോട്ടൽ ഉടമയെ അറിയിച്ച യുവതി പൊലീസിൽ പരാതി നൽകി. ഫറോക്ക് ഇൻസ്പെക്ടർ ജി.ബാലചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് ഫോൺ പരിശോധിച്ചു. തൊഴിലാളിയെ ഹോട്ടലിൽ എത്തി കസ്റ്റഡിയിലെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.