വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനാവശ്യമായി വരാറുണ്ട്. ശരീരത്തിന്റെ ആകെ വണ്ണം കുറയ്ക്കാന്‍ ഇത്തരത്തിലെടുക്കുന്ന പ്രയത്‌നത്തിന്റെ ഇരട്ടിയെങ്കിലും വേണം വയര്‍ കുറയ്ക്കാന്‍. വയറിന് ചുറ്റുമായി കൊഴുപ്പ് അടിയുന്നതാണ് പൊതുവേ വയര്‍ കൂടുന്നതിന് കാരണമായിവരാറ്. ഇത് കുറയ്ക്കണമെങ്കില്‍ അതിന് വേണ്ടി തന്നെയുള്ള വ്യായാമങ്ങളും ഡയറ്റും പാലിക്കേണ്ടിവരും.
ഗ്രീന്‍ ടീ ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു പാനീയമാണ്. പ്രമേഹം, ഹൃദ്രോഗം തുടങ്ങി ക്യാന്‍സര്‍ സാധ്യത വരെ കുറയ്ക്കാന്‍ പതിവായി ഗ്രീന്‍ ടീ കഴിക്കുന്നത് കൊണ്ട് കഴിയുമെന്ന് നിങ്ങള്‍ കേട്ടിരിക്കും. ഒപ്പം തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും അഴകിനുമെല്ലാം ഗ്രീന്‍ ടീ നല്ലതാണ്. എങ്കിലും വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നൊരു പാനീയം എന്ന നിലയിലാണ് ഗ്രീന്‍ ടീയുടെ പേര് അധികവും ഉയര്‍ന്നുകേള്‍ക്കാറ്. യഥാര്‍ത്ഥത്തില്‍ ഗ്രീന്‍ ടീ പതിവായി കഴിക്കുന്നത് കൊണ്ട് വണ്ണം കുറയ്ക്കാനോ വയര്‍ കുറയ്ക്കാനോ സാധിക്കുമോ? ഇല്ല തീര്‍ച്ചയായും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തുന്നതിന് ഗ്രീന്‍ ടീ സഹായിക്കും. എന്നാല്‍ ഗ്രീന്‍ ടീ കുടിക്കുന്നത് കൊണ്ട് മാത്രം ഒരിക്കലും വണ്ണം കുറയ്ക്കാനോ വയര്‍ കുറയ്ക്കാനോ സാധിക്കുകയില്ല. ഏതെങ്കിലുമൊരു ഭക്ഷണമോ പാനീയമോ കഴിക്കുന്നതോ ഒഴിവാക്കുന്നതോ കൊണ്ട് മാത്രം വണ്ണം കുറയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ല. അതിന് ആകെ ജീവിതരീതി തന്നെ മാറ്റേണ്ടിവരും. എടുക്കുന്ന കലോറിയുടെ അളവ് ശ്രദ്ധിക്കേണ്ടിവരും. വര്‍ക്കൗട്ട് ആവശ്യമായി വരും.
ചായക്ക് പകരം ഗ്രീന്‍ ടീ പതിവാക്കുന്നത് നല്ലത് തന്നെയാണ്. അതുപോലെ തന്നെ ഗ്രീൻ ടീയില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ വണ്ണം കുറയ്ക്കുന്നതിനെ അനുകൂലമായി സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും മാത്രം ഗ്രീന്‍ ടീ വണ്ണം കുറയ്ക്കാനോ വയര്‍ കുറയ്ക്കാനോ സഹായിക്കുന്ന പാനീയമാകുന്നില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









