വൻ പ്രമോഷനൊന്നും ഇല്ലാതെ എത്തി ഹിറ്റടിച്ച് പോകുന്ന സിനിമകളാണ് ഇപ്പോൾ മലയാള സിനിമയിലെ ട്രെന്റ്. രോമാഞ്ചം, 2018, ആർഡിഎക്സ് അങ്ങിനെ പോകുന്നു . അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലായി എത്തിയിരിക്കുകയാണ് കണ്ണൂർ സ്ക്വാഡ്. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒഫീഷ്യൽ ബോക്സ് ഓഫീസ് വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്തത്. വർക്കിംഗ് ഡേ ആയിരുന്നു ആദ്യദിനം. അത്തരമൊരു ദിവസത്തിൽ കിട്ടാവുന്ന മികച്ച കളക്ഷനാണ് കേരളത്തിൽ നിന്നുമാത്രം മമ്മൂട്ടി ചിത്രത്തിന് ലഭിച്ചത്. 2.40 കോടി. ആദ്യദിനം ലഭിച്ച മൗത്ത് പബ്ലിസിറ്റിയിലൂടെ രണ്ടാം ദിനം ആദ്യദിനത്തെക്കാൾ മികച്ച കളക്ഷൻ നേടി. 2.75 കോടി. അങ്ങനെ ആകെ മൊത്തം 5.15 കോടിയാണ് കേരളത്തിൽ നിന്നുമാത്രം ചിത്രം നേടിയത്. വേൾഡ് വൈഡ് ആയി നേടിയത് 12.1 കോടിയാണ്. അതേസമയം, ശവരും ദിവസങ്ങളിൽ കണ്ണൂർ സ്ക്വാഡിന് മികച്ച കളക്ഷൻ ലഭിക്കുമെന്നാണ് വിലയിരുത്തലുകള്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.