ആരോഗ്യകരമായ ഭക്ഷണക്രമം പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ ഒഴിവാക്കാൻ പ്രമേഹമുള്ളവർ കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം.
ചില ആരോഗ്യകരമായ പാനീയങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിലൊന്നാണ് കരിക്കിൻ വെള്ളം. ഈ പാനീയം ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. പ്രമേഹരോഗികൾ കരിക്കിൻ വെള്ളം കുടിക്കുന്നത് ശീലമാക്കണമെന്ന് പോഷകാഹാര വിദഗ്ധൻ മുൻമുൻ ഗണേരിവാൾ പറയുന്നു.
പ്രമേഹമുള്ളവർ പതിവായി കരിക്കിൻ വെള്ളം കുടിക്കണം. കാരണം കരിക്കിൻ വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ഇതിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു.
ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ പ്രമേഹവും പൊണ്ണത്തടിയും ഉള്ളവർക്ക് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഇത് നല്ല കൊളസ്ട്രോൾ കൂട്ടുകയും ഹൃദ്രോഗങ്ങൾ തടയാനും ഏറെ നല്ലതാണ്.
പ്രമേഹരോഗികൾക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്. അതിനാൽ, പതിവ് വ്യായാമം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുകയും ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.