സ്ട്രെസ് മുടി കൊഴിച്ചിലിലേക്കും ക്രമേണ കഷണ്ടിയിലേക്കുമെല്ലാം നയിക്കുമെന്ന് പറയുന്നത് കേട്ടിട്ടുണ്ടോ സ്ട്രെസ് കഷണ്ടിക്ക് കാരണമാകുമോ? തീര്‍ച്ചയായും സ്ട്രെസ് കഷണ്ടിക്ക് കാരണമായി വരാമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് പുരുഷന്മാരാണ് ഇത് ഏറെയും ശ്രദ്ധിക്കേണ്ടത്. എന്നാല്‍ എല്ലാവരിലും ഇങ്ങനെ സംഭവിക്കണമെന്നില്ല. അതുപോലെ പതിവായി സ്ട്രെസ് നേരിടുന്നതാണ് ക്രമേണ മുടിയുടെ ആരോഗ്യത്തെ ബാധിക്കുക. ചുരുങ്ങിയ സമയത്തേക്ക് സ്ട്രെസിലൂടെ കടന്നുപോകുന്നത് മുടി നശിക്കുന്നതിലേക്ക് നയിക്കണമെന്നില്ല.
ഇനി സ്ട്രെസിലൂടെ മുടി കൊഴിച്ചിലുണ്ടായാലും ചിലരില്‍ ഇത് ചികിത്സയിലൂടെ ശരിപ്പെടുത്തിയെടുക്കാനും സാധിക്കും. ഇക്കാര്യങ്ങള്‍ ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്താല്‍ മാത്രമേ വ്യക്തമായി മനസിലാക്കാൻ സാധിക്കൂ. എന്നാല്‍ ചിലരില്‍ സ്ട്രെസ് മൂലമുണ്ടാകുന്ന മുടി കൊഴിച്ചില്‍ പരിഹരിക്കാൻ സാധിക്കാതെയും വരാം.
സ്ട്രെസ് കുറയ്ക്കുകയാണ് ഇത്തരത്തില്‍ മുടി കൊഴിച്ചിലോ കഷണ്ടിയോ ബാധിക്കാതിരിക്കാൻ ചെയ്യാനാവുക. സ്ട്രെസ് വരുന്ന സ്രോതസുകള്‍ മനസിലാക്കി, അവയെ കൈകാര്യം ചെയ്യുക. സ്ട്രെസില്‍ നിന്ന് ‘റിലാക്സ്’ ചെയ്യാൻ വ്യായാമം, വിനോദപരിപാടികള്‍, ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പരീക്ഷിക്കാവുന്നതാണ്.
പ്രായം, ചില രോഗങ്ങള്‍, ചില മരുന്നുകളുടെ ഉപയോഗം, തലയോട്ടിയില്‍ സംഭവിക്കുന്ന അണുബാധകള്‍, പോഷകക്കുറവ്, മറ്റേതെങ്കിലും കാരണം കൊണ്ടുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം എന്നിവയെല്ലാം മുടി കൊഴിച്ചിലിലേക്കോ കഷണ്ടിയിലേക്കോ നയിക്കാറുണ്ട്. സ്ട്രെസിനൊപ്പം ഇത്തരം ഘടകങ്ങള്‍ കൂടി നിങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ടോയെന്നത് പരിശോധിക്കേണ്ടതാണ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.