കൊച്ചി: യു.ഡി.എഫ് സ്ഥാനാർഥിയായി ഉമാ തോമസിനെ പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം ജില്ലാ കോൺഗ്രസിൽ പൊട്ടിത്തെറി. തൃക്കാക്കര മണ്ഡലത്തിലെ ഒരു നേതാക്കളുമായും സ്ഥാനാർഥിത്വം സംബന്ധിച്ച് നേതൃത്വം ചർച്ച നടത്തിയിട്ടില്ലെന്ന് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എബി മുരളീധരൻ പറഞ്ഞു. സ്ഥാനാ൪ത്ഥിത്വ൦ സജീവ പ്രവ൪ത്തക൪ക്ക് അവകാശപ്പെട്ടതാണ്. സ്ഥാനാ൪ത്ഥിത്വ൦ നല്‍കിയല്ല പിടിയുടെ കുടുംബത്തെ സഹായിക്കേണ്ടത്. ഈ രീതിയില്‍ പാർട്ടിയിൽ തുടരാനില്ലെന്നും കോൺഗ്രസ് വിടുന്ന കാര്യം പരിഗണനയിലുണ്ടെന്നും പ്രചാരണത്തിൽ നിന്നും വിട്ടു നിൽക്കുമെന്നും എ൦ ബി മുരളീധരന്‍ പറഞ്ഞു .
അതെ സമയം ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് തുടക്കമിട്ടു. തൃക്കാക്കരയ്ക്ക് വേണ്ടി പി. ടിക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പോയ കാര്യങ്ങള്‍ ഏറ്റെടുത്ത് തീര്‍ക്കുക എന്ന നിയോഗമാണ് തനിക്ക് മുന്നിലുള്ളതെന്നും എല്ലാവരുടേയും പിന്തുണയോടെ ആ ഉത്തരവാദിത്തം നിറവേറ്റാന്‍ പ്രയത്നിക്കുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.