കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ വീടിൻ്റെ ടെറസില്‍ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റില്‍. പെരുമണ്ണ സ്വദേശി ഷെഫീഖിനെയാണ് പൊലീസ് പിടികൂടികൂടിയത്.
വീടിൻ്റെ ടെറസില്‍ കഞ്ചാവ് ചെടി വളർത്തുന്നു എന്ന വിവരമറിഞ്ഞ് ഡാൻസാഫും പൊലീസും സ്ഥലത്തെത്തി. ഇതോടെ യുവാവ് വീടിൻ്റെ പുറകിലെ വാതില്‍ വഴി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പന്തീരാങ്കാവ് പൊലീസ് ഷഫീഖിനെ പിടികൂടി. കഞ്ചാവ് ചെടിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










