‘കുഷി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കാർ നദിയിലേക്ക് മറിഞ്ഞ് നടൻ വിജയ് ദേവരകൊണ്ടയ്ക്കും നടി സാമന്തയ്ക്കും പരിക്ക്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. കശ്മീരിലെ ചിത്രീകരണത്തിനിടെയാണ് സംഭവം. പഹൽഗാമിനടുത്തുള്ള ലിഡർ നദിയിലേക്കാണ് കാർ മറിഞ്ഞത്. അതിവേഗം കാറോടിക്കുന്ന ഒരു രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു കാർ നദിയിലേക്ക് മറിഞ്ഞത്. പെട്ടെന്നുതന്നെ പ്രഥമശുശ്രൂഷ നൽകിയെന്നും ക്രൂ അംഗങ്ങൾ പറഞ്ഞു. വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ചിത്രമാണ് ‘കുഷി’. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹിഷാം അബ്ദുൾ വഹാബാണ് സംഗീതമൊരുക്കുന്നത്. ഈ വർഷം ഡിസംബർ 23-ന് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം തിയേറ്ററുകളിലെത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.