പാലക്കാട്: മഴക്കാലമെത്തിയതോടെ പനിബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. എലിപ്പനിബാധിച്ചാണ് ഏറ്റവും കൂടുതൽ പേർ ചികിത്സക്കെത്തുന്നത്. പനിബാധിച്ചാൽ സ്വയംചികിത്സ പാടില്ലെന്നും ഡോക്ടറുടെ അടുത്തെത്തി ചികിത്സതേടണമെന്നുമാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം.
സംസ്ഥാനത്ത് ഇതുവരെ 911 പേരാണ് എലിപ്പനിബാധിച്ച് ചികിത്സതേടിയത്. 48 പേർ മരിച്ചു. 2024 ജനുവരി മുതൽ ജൂൺ ഏഴുവരെയുള്ള കണക്കാണിത്. മേയിൽ മാത്രം 192 പേർക്ക് എലിപ്പനി ബാധിച്ചു. എട്ടുപേർ മരിച്ചു. ജൂൺ മാസത്തിൽ ഇതുവരെ വരെ 55 പേർക്കാണ് എലിപ്പനി ബാധിച്ചത്. അഞ്ചുപേർ മരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.