ബേപ്പൂർ: കോഴിക്കോട് തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയ്ക്ക് പോകുകയായിരുന്ന ചരക്ക് കപ്പലിനാണ് തീപിടിച്ചത്. കപ്പലിൽ നാല്പത് ജീവനക്കാർ ഉണ്ടെന്നാണ് വിവരം. അമ്പതോളം കണ്ടെയ്നറുകൾ കടലിലേക്ക് പതിച്ചതായാണ് റിപ്പോർട്ട്. വാൻ ഹായ് ചൈനീസ് കണ്ടെയ്നർ ഷിപ്പിനാണ് തീപിടിച്ചത്.
ബേപ്പൂർ – അഴീക്കൽ തുറമുഖങ്ങൾക്കിടയിലാണ് അപകടം. ബേപ്പൂരിൽ നിന്നും 70 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് കണ്ണൂർ ഏഴിമലയിൽ നിന്നും 40 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് അറബിക് കടലിലാണ് ചരക്ക് കപ്പലിൽ തീപിടിത്തമുണ്ടായത്. നേവിയും കോസ്റ്റ്ഗാർഡും രക്ഷാ ദൗത്യം തുടങ്ങി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










