വിദ്യാർഥികളെ ആകർഷിക്കുന്നതിന് മിക്കി മൗസ് മുതൽ കിങ് കോങ് വരെയുള്ള ലേബൽ ഒട്ടിച്ച കവറുമായി ലഹരിയെത്തുന്നുവെന്നു കണ്ടെത്തൽ. മധുരപലഹാരങ്ങളെന്ന വ്യാജേനയാണ് സ്കൂൾ പരിസരത്തുള്ള കച്ചവടക്കാരുടെ കയ്യിൽ ലഹരിയെത്തുന്നതെന്നും ഇവ കണ്ടെത്താൻ പ്രത്യേക പരിശോധന തുടങ്ങിയതായും എക്സൈസ് കമ്മിഷണർ ആർ.ആനന്ദകൃഷ്ണൻ പറഞ്ഞു. സ്കൂൾ, കോളജ് കുട്ടികളെയാണ് ലഹരി മാഫിയ ലക്ഷ്യം വയ്ക്കുന്നത് .കുട്ടികൾക്ക് ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ ഇമോജികൾ വരെയുള്ള ലേബൽ ഒട്ടിച്ച കവറുമായാണു ലഹരി പദാർഥങ്ങളുടെ വരവ്. ബബിൾ ഗമ്മിന്റെ രുചിയായിരിക്കും ഇവയ്ക്ക്. കുട്ടികളുടെ ഭാവത്തിൽ മാറ്റം വരുമ്പോൾ നടത്തുന്ന കൗൺസലിങ്ങുകളിലാണ് ഇവയെക്കുറിച്ചു സൂച കിട്ടുന്നത്. പിന്നീട് പരിശോധിക്കുമ്പോഴാണ് ലഹരി പദാർഥങ്ങളാണെന്നു തിരിച്ചറിയുന്നതെന്നും എക്സൈസ് കമ്മിഷണർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









