കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിനെ സ്ഥലം മാറ്റിയതിൽ അസ്വാഭാവികതയില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പൊലീസ് ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം മാറ്റുന്നത് പതിവായെന്നും ശ്രീജിത്തിനെ മാത്രമല്ല മറ്റ് ഉദ്യോഗസ്ഥരെയും മാറ്റിയെന്നുമായിരുന്നു വിഷയത്തിൽ പി സതീദേവിയുടെ പ്രതികരണം. ലൈംഗികാതിക്രമ കേസുകളിൽ നയപരമായ മാറ്റമില്ലെന്നും ഡബ്ല്യുസിസിയുടെ ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ നിർണായക ഘട്ടത്തിലാണ് ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്തിനെ പൊലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയത്. എസ് ശ്രീജിത്തിനെതിരെ അഭിഭാഷക സംഘടനകൾ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയിരുന്നുവെന്നും സ്ഥലം മാറ്റിയതിൽ കോടതി വിമർശനം ഉന്നയിച്ചിരുന്നുവെന്നാണ് വിവരം. ശ്രീജിത്തിനെ മാറ്റിയതോടെ നടി കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയാണ് ഡബ്ല്യൂസിസിയും പങ്കുവെക്കുന്നത്. എസ് ശ്രീജിത്തിനെ മാറ്റിയതിൽ ആശങ്കയുണ്ടെന്നും സിനിമകളിലെ സ്ഥിരം ആന്‍റിക്ലൈമാക്സ് രംഗം പോലെയാണ് ഈ നീക്കമെന്നും വിമണ്‍ ഇൻ സിനിമാ കളക്ടീവ് വിമര്‍ശിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.