തിരുവനന്തപുരം പാങ്ങോട് രണ്ടു കൈകളും പുറകിൽ കെട്ടി വായിൽ തോർത്ത് തിരുകി, തുടർന്ന് കട്ടിലിന്റെ കാലിൽ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്ന് എഫ്ഐആർ പറയുന്നു. സംഭവം പുറത്തു പറഞ്ഞാൽ നിരീക്ഷണം ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്. മൂന്നാം തീയതി ഉച്ചയ്ക്ക് ഒരു മണി മുതൽ പിറ്റേ ദിവസം രാവിലെ 8 മണി വരെ പല തവണ പീഡിപ്പിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു.
വ്യാഴാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. പീഡനവുമായി ബന്ധപ്പെട്ട് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തു. മലപ്പുറത്ത് ജോലി ചെയ്തിരുന്ന യുവതി വീട്ടിൽ തിരിച്ചെത്തി ക്വാറന്റൈനിൽ താമസിക്കുകയായിരുന്നു. ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം, ജോലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ചോദിച്ചു. ആരോഗ്യ പ്രവർത്തകൻ സർട്ടിഫിക്കറ്റ് വാങ്ങാൻ വീട്ടിൽ വരാൻ പറഞ്ഞു. സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നപ്പോൾ, തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ കുളത്തുപുഴ പ്രൈമറി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് അറസ്റ്റിലായി. ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.