മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിന് ഭൂമിയുടെ ലഭ്യത വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ നീക്കം. റൺവേ വികസനത്തിന് 18 ഏക്കർ സ്ഥലം കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ മുഖ്യമന്ത്രി വി അബ്ദുറഹിമാനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. റൺവേയുടെ നീളം വർധിപ്പിക്കാതെ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാനാവില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചിരുന്നു. മന്ത്രി വി അബ്ദുറഹിമാൻ തിങ്കളാഴ്ച മലപ്പുറത്ത് അടിയന്തര യോഗം വിളിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









