തിരുവനന്തപുരം: കനത്തമഴയെത്തുടർന്ന് നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം , ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
പത്തനംതിട്ട മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. രണ്ടു ദിവസം മുമ്പാണ് കനത്ത വേനലിന് ആശ്വാസമായി വേനൽമഴ എത്തിയത്. തിരുവനന്തപുരം നഗര പ്രദേശത്തും മലയോര മേഖലകളിലുമടക്കം ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









