തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്കും മിന്നലിനും സാധ്യത. മിക്ക ജില്ലകളിലും ശക്തമായ കാറ്റും ഉണ്ടാകും. സംസ്ഥാനത്തെ കാലാവസ്ഥയെ സ്വാധീനിക്കുന്ന രണ്ടു ചക്രവാത ചുഴികളും ഇപ്പോഴും സജീവമാണ്.
സൗത്ത് വെസ്റ്റ് ബംഗാൾ ഉൾക്കടൽ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ നിലവിലുള്ള ചുഴലിക്കാറ്റുമായി ലയിച്ച് തെക്ക് പടിഞ്ഞാറൻ ഉൾക്കടലിൽ ഒരൊറ്റ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. കൂടാതെ കേരളത്തിന് മുകളിൽ ന്യൂനമർദവും രൂപപ്പെട്ടിട്ടുണ്ട്. കേരള തീരത്ത് മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.