സംസ്ഥാനത്തെ ട്രിപ്പിൾ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പുതുക്കി. ചെറിയ പ്രദേശത്തെ പോലും മൈക്രോ കണ്ടെയ്ൻമെന്റ് സോണായി ഇനി മുതൽ പ്രഖ്യാപിക്കാം. രോഗവ്യാപനമുണ്ടായാൽ പത്ത് അംഗങ്ങളിൽ കൂടുതലുള്ള കുടുംബത്തെയും മൈക്രോ കണ്ടെയ്ൻമെന്റ് സോണായി കണക്കാക്കും.
100 പേരിൽ അഞ്ച് പേർക്ക് രോഗം വന്നാലും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കാം. ഇനി മുതൽ വാർഡ് അടിസ്ഥാനത്തിലാകില്ല കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുക. രോഗവ്യാപനം കണക്കിലെടുത്ത് ചെറിയ പ്രദേശത്തെ പോലും കണ്ടെയ്ൻമെന്റ് സോണാക്കാം
ഹൗസിംഗ് കോളനികൾ, ഷോപ്പിംഗ് മാളുകൾ, വ്യവസായ സ്ഥാപനങ്ങൾ, മാർക്കറ്റ്, മത്സ്യ വിപണന കേന്ദ്രം, ഫ്‌ളാറ്റ് തുടങ്ങി ഏത് പ്രദേശത്തും രോഗവ്യാപനമുണ്ടായാൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കാം. 10 അംഗങ്ങളുള്ള കുടുംബത്തിൽ രോഗവ്യാപനമുണ്ടായാൽ അതും മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കും. ഒരു ദിവസം 100 മീറ്റർ പ്രദേശത്ത് അഞ്ച് പേർക്ക് രോഗവ്യാപനമുണ്ടായാൽ അവിടെയും മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.