ശരീരത്തിൽ അവശ്യം വേണ്ട ഒരു ധാതുവാണ് സിങ്ക്. കോശവളർച്ചയ്ക്ക് സഹായിക്കുക വഴി ചർമത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ സിങ്ക് ഒരു പ്രധാന പങ്കു വഹിക്കുന്നു. ഇൻഫ്ലമേഷൻ നിയന്ത്രിക്കാനും മുറിവ് ഉണക്കാനും സിങ്ക് സഹായിക്കും. ശരീരത്തിൽ സിങ്കിന്റെ അഭാവം ഉണ്ടായാൽ ചർമത്തിലാകും ആദ്യ ലക്ഷണങ്ങൾ പ്രകടമാകുന്നത്. ചർമത്തിലുണ്ടാകുന്ന മാറ്റങ്ങളെ ആദ്യം തന്നെ തിരിച്ചറിയേണ്ടത് പ്രധാനമാണ്. സിങ്ക് സപ്ലിമെന്റ് കഴിക്കുന്നതിലൂടെയും ഭക്ഷണത്തിൽ മാറ്റം വരുത്തുക വഴിയും സിങ്കിന്റെ അഭാവം തടയാനും ലക്ഷണങ്ങളകറ്റാനും ആരോഗ്യമുള്ള ചർമം വീണ്ടെടുക്കാനും കഴിയും. സിങ്കിന്റെ അഭാവം ഉണ്ടെങ്കിൽ ചർമത്തിൽ പ്രകടമാകുന്ന ലക്ഷണങ്ങളെ അറിയാം
വായ, , കാൽപ്പാദങ്ങൾ തുടങ്ങിയ ഇടങ്ങളിൽ വരണ്ടതും പരുക്കനും ചെതുമ്പലുകൾ പോലെയും ചർമം കാണപ്പെടുന്നത് സിങ്കിന്റെ അഭാവം സൂചിപ്പിക്കുന്നു. ഇത്തരത്തിലുള്ള പാടുകളോടൊപ്പം മുടി കൊഴിയുകയും ദഹന പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും.വായ, മലദ്വാരം, കൈകൾ, കാലുകൾ തുടങ്ങിയ ഇടങ്ങളിൽ ചുവന്ന പാടുകൾ കാണപ്പെടും. ചർമത്തിൽ അസ്വസ്ഥതയും ചർമരോഗമായ ഡെർമറ്റൈറ്റിസ് ഉള്ളതുപോലെ കാണപ്പെടുകയും ചെയ്യും
സിങ്കിന്റെ അഭാവം, മുടിയുടെ കട്ടി കുറയാനും മുടി കൊഴിയാനും കാരണമാകും. സപ്ലിമെന്റുകൾ കഴിച്ചാൽ മുടി കൊഴിച്ചിൽ മാറും. മുറിവുകൾ, വ്രണങ്ങൾ, അൾസറുകൾ ഇവയെല്ലാം ഭേദമാകാൻ ഒരുപാട് സമയമെടുക്കും. സിങ്കിന്റെ അളവ് കുറയുമ്പോൾ ചർമത്തിന്റെ കേടുപാടുകൾ പരിഹരിക്കുന്ന പ്രക്രിയയും സാവധാനത്തിലാകുന്നതു മൂലമാണിത്. ശരീരത്തിലെ ആയിരത്തിലധികവും എൻസൈമാറ്റിക് പ്രവർത്തനങ്ങളിൽ സിങ്ക് ഉൾപ്പെടുന്നുണ്ട്. ചർമത്തിന്റെ പുറംപാളിയിലെ പ്രധാന കോശങ്ങളായ കെരാറ്റിനോസൈറ്റുകളുടെ ആരോഗ്യം നിലനിർത്താനും ഇൻഫ്ലമേഷൻ നിയന്ത്രിക്കാനും മുടി വളർച്ചയ്ക്കും മുറിവ് വേഗത്തിൽ ഉണങ്ങാനും സിങ്ക് സഹായിക്കുന്നു. ചർമത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കുന്ന ലാംഗർഹാൻസ് കോശങ്ങൾക്കും സിങ്ക് ഗുണം ചെയ്യും. ചർമത്തിന്റെ നിറം നിർണയിക്കുന്ന മെലാനോ സൈറ്റുകൾക്കും സിങ്ക് ഗുണകരമാണ്. സിങ്ക് ആവശ്യത്തിനില്ലെങ്കിൽ ഇവയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടും. ചർമത്തിൽ വേഗം പാടുകൾ വരാനും മുറിവുകൾ ഉണങ്ങാൻ താമസവും മുടികൊഴിച്ചിലിനും സിങ്കിന്റെ അഭാവം കാരണമാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










