പാറശാല ഷാരോൺ രാജ് വധക്കേസിൽ കുറ്റപത്രം തയാറായി. ഒന്നാം പ്രതിയായ കാമുകി ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത് 10 മാസത്തെ ആസൂത്രണത്തിനുശേഷമെന്ന് കുറ്റപത്രത്തിൽ പറയുന്നു. അഞ്ചു തവണ വധശ്രമം നടത്തി. ഗൂഗിൾ നോക്കിയാണ് ജൂസ് ചാലഞ്ച് തിരഞ്ഞെടുത്തത്. ഭർത്താവ് മരിക്കുമെന്ന ജാതകദോഷം നുണക്കഥയാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇരുവരുടെയും രണ്ടുവർഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്ത ശബ്ദങ്ങളും ചിത്രങ്ങളും ഉൾപ്പെടെ ആയിരത്തലധികം ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായർ എന്നിവർക്ക് കൃത്യത്തിൽ തുല്യപങ്കെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രം അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കും. ബന്ധത്തിൽനിന്ന് പിൻമാറാൻ ഷാരോൺ തയാറാകാത്തതിനെ തുടർന്ന് വിഷം നൽകിയെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









