മൊബൈലില്‍ ചാറ്റ് ചെയ്ത് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ആലുവ- തേവര റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസ് ഡ്രൈവര്‍ റുഷീബിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. യാത്രക്കാരുമായി സര്‍വീസ് നടത്തുന്നതിനിടെ ഇയാള്‍ മൊബൈലില്‍ ചാറ്റ് ചെയ്ത് കൊണ്ട് അപകടകരമാം വിധം വാഹനം ഓടിക്കുകയായിരുന്നു. ഈ ദൃശ്യം യാത്രക്കാരിയാണ് മൊബൈലില്‍ പകര്‍ത്തിയത്. ഇത് വൈറലാവുകയുമായിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എറണാകുളം റുഷീബിനെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









