മുക്കം: ചെറുവാടി ഫെസ്റ്റ് 2025 കാര്‍ണിവല്‍ സമാപിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാടി യൂണിറ്റാണ് കാര്‍ണിവല്‍ സംഘടിപ്പിച്ചത്.
മൂന്ന് ആഴ്ചക്കിടെ അറുപതിനായിരത്തോളം പേര് ഫെസ്റ്റ് നഗരി സന്ദര്‍ശിച്ചു.
സമാപനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് ബാപ്പു ഹാജി, ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ്
റഫീഖ് മാളിക എന്നിവര്‍ മുഖ്യാതിഥികളായി.
സംഘാടകരായ ഇ.എന്‍ യൂസഫ്, പി.സി മുഹമ്മദ് എന്നിവരെ ആദരിച്ചു. ആയിഷ ചേലപ്പുറത്ത്, എം.ടി റിയാസ്, അഷ്റഫ് കൊളക്കാടന്‍, മജീദ് പുതുക്കുടി, കെ.ടി ഹമീദ്, ഇ.എന്‍ യൂസഫ്, പി.സി മുഹമ്മദ്, ഷരീഫ് അമ്ബലകണ്ടി, സി.പി. ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാര്‍ണിവലിനോടനുബന്ധിച്ച് മാധ്യമ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. അച്ചടി മാധ്യമ വിഭാഗത്തില്‍ എ.പി. മുരളീധരന്, വഹാബ് കളരിക്കല്‍ എന്നിവര്‍ പുരസ്കാരത്തിന് അര്‍ഹരായി. ദൃശ്യമാധ്യമ വിഭാഗത്തില്‍ സി. ഫസല്‍ ബാബുവും മികച്ച കാമറമാനായി റഫീഖ് തോട്ടുമുക്കവും അവാര്‍ഡ് കരസ്ഥമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.