കോഴിക്കോട്: തെരുവ് നായ കടിച്ച 5 വയസ്സുള്ള പെൺകുട്ടിക്ക് വാക്സിനേഷൻ നൽകിയിട്ടും റാബിസ് പിടിപെട്ടു. മലപ്പുറം പെരുവള്ളൂർ കക്കത്തടം സ്വദേശിയുടെ മകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ഇവിടെ തന്നെ മൂന്ന് ഡോസ് ഐഡിആർബി വാക്സിൻ കുട്ടിക്ക് നല്‍കിയിരുന്നു. എന്നിരുന്നാലും, രോഗത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമല്ല.
മാർച്ച് 29 ന് കുട്ടിയെ തെരുവ് നായ കടിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. അന്ന് കുട്ടി ഉൾപ്പെടെ ഏഴ് പേർക്ക് കടിയേറ്റിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.