മലപ്പുറം: മഞ്ചേരിയിൽ നടന്ന ശൈശവ വിവാഹത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ആനക്കയം സ്വദേശിനിയായ പതിനേഴുകാരിയെ വിവാഹം കഴിച്ച കോഡൂർ സ്വദേശിക്കെതിരെ ആണ് കേസെടുത്തത്. വിവാഹത്തിൽ പ്രധാന പങ്കുവഹിച്ച ബന്ധുക്കൾക്കെതിരെയും കാർമികത്വം നൽകിയവർക്കെതിരെയും പോലീസ് കേസെടുത്തു. ജൂലൈ 30 നാണ് വിവാഹം നടന്നത്. ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് മഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കേസ് രജിസ്റ്റർ ചെയ്ത ശേഷം പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കുകയും ഷോർട്ട് സ്റ്റേ ഹോമിലേക്ക് മാറ്റുകയും ചെയ്തു. മലപ്പുറം അഡീഷണൽ ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.