ഇന്തോ-പസഫിക് മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിന് ഇന്ത്യയും അമേരിക്കയും ധാരണയിലെത്തി. ഇന്ത്യയുമായുള്ള സഹകരണം പ്രധാനമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ പറഞ്ഞു. ഗാൽവാൻ താഴ്വരയിലെ സംഘർഷത്തെ യുഎസ് പ്രതിരോധ സെക്രട്ടറി ശക്തമായി വിമർശിച്ചു.
സമാധാനം തകർക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്കെതിരെ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജനാധിപത്യവുമായി യാതൊരു ബന്ധവുമില്ല. ചൈന സ്വാതന്ത്ര്യത്തിനും സമാധാനത്തിനും ഭീഷണിയാണ്.
അമേരിക്കയുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നായിരുന്നു ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ജയശങ്കറിന്റെ പ്രതികരണം. അതിർത്തി കടന്നുള്ള തീവ്രവാദം അംഗീകരിക്കാനാവില്ലെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.