കോഴിക്കോട്: കുസൃതിച്ചിരിയും കുട്ടിക്കുറുമ്ബുമായി കുഞ്ഞ് അമ്ബാടിക്കണ്ണന്മാരും ഗോപികമാരും നഗരവീഥികള്‍ കീഴടക്കും.
നാടെങ്ങും ഉണ്ണിക്കണ്ണനെ വരവേല്‍ക്കാൻ ഒരുങ്ങിക്കഴിഞ്ഞു. വർണ്ണ ശബളമായ ഘോഷയാത്രകളാണ് ജില്ലയില്‍ അരങ്ങേറുക. നഗരത്തിലെ പ്രധാന ശോഭായാത്ര ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ നിന്ന് ഉദ്ഘാടന ശേഷം അഞ്ച് മണിയോടെ ആരംഭിക്കും. യാത്രയില്‍ പുതിയ സ്റ്റാന്റ് ജംഗ്ഷനില്‍ നിന്നും പുതിയറയില്‍ നിന്ന് വരുന്ന ശോഭായാത്രയും മാവൂർ ജംഗ്ഷനില്‍ നിന്ന് കാരപ്പറമ്ബ് ഭാഗത്തുനിന്ന് വരുന്ന ശോഭായാത്രയും സി.എച്ച് ഓവർ ബ്രിഡ്ജില്‍ നിന്നും വെള്ളയില്‍ ഭാഗത്തിത്തുനിന്ന് വരുന്ന ശോഭായാത്രയും സബ് വേല് നിന്നും കല്ലായി ഭാഗത്ത് നിന്ന് വരുന്ന ശോഭാ യാത്രയും ചേർന്ന് മഹാശോഭായാത്രയായി മുതലക്കുളം മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ അമ്ബാടിയില്‍ പ്രസാദ് വിതരണത്തോടെ അവസാനിക്കും. ടൗണില്‍ മഹാശോഭായാത്രയില്‍ 75 ടേബ്ലോയും രാമനാട്ടുകര, പന്തീരാങ്കാവ്, മെഡിക്കല്‍ കോളേജ്, ഫറോക്ക് എന്നിവിടങ്ങളിലെ ശോഭായാത്രകളില്‍ 250 ടേബ്ലോയും ഉണ്ടാകും. ജില്ലയില്‍ ആകെ ശോഭായാത്രയില്‍ ഒരു ലക്ഷത്തോളം ഭക്തന്മാർ പങ്കെടുക്കും. നഗരത്തില്‍ ഉച്ചക്ക് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










